p

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ, രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിൽ ഭിന്നസ്വരം. രാഹുലിനെ പ്രതിപക്ഷ ബ്ളോക്കിൽ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ സ്പീക്കർക്ക് കത്തു നൽകിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കടുത്ത നിലപാടിലാണ്. രാഹുൽ യു.ഡി.എഫിന്റെ ഭാഗമല്ലെന്നാണ് അദ്ദേഹം ഇന്നലെ വ്യക്തമാക്കിയത്. കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണ് രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തത്. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും സതീശൻ പറഞ്ഞു.

എന്നാൽ രാഹുലിനെ പിന്തുണയ്ക്കുന്ന വിധത്തിലായിരുന്നു കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് എം.എൽ.എയുടെ പ്രതികരണം. ഇതിന് സമാനമായ ആരോപണം കേട്ട പലരും ഭരണപക്ഷത്തുണ്ടെന്നും, ആ സ്ഥിതിക്ക് രാഹുലിന് നിയമസഭയിൽ വരുന്നതിന് തടസമില്ലെന്നുമാണ് നിലപാട്. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും ഇതേ

നിലപാടിലാണ് . കോൺഗ്രസിലെ പഴയ എ വിഭാഗക്കാരാണ് രാഹുലിന് വേണ്ടി ശക്തമായി നിലകൊള്ളുന്നത്. ഷാഫിപറമ്പിൽ എം.പി, പി.സി വിഷ്ണുനാഥ് എം.എൽ.എ എന്നിവരും മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ എം.എം ഹസനുമാണ് രാഹുലിനെ അനുകൂലിച്ച് പരസ്യമായി രംഗത്ത് വന്നിരുന്നത്. മുതിർന്ന പല നേതാക്കളും രാഹുൽ വിഷയത്തിൽ പരസ്യമായ അഭിപ്രായ പ്രകടനത്തിന് തയ്യാറായിട്ടില്ലെങ്കിലും രാഹുൽ സഭയിൽ വരുന്നതിനെ അനുകൂലിക്കുന്നവരാണ്. സതീശൻ ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ഇന്ന് കെ.പി.സി.സി

നേതൃയോഗം

ഇന്ന് രാവിലെ 10 ന് കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗം ഇന്ദിരാഭവനിൽ ചേരും.. രാഹുൽ വിഷയവും ചർച്ചയാവും. എന്നാൽ നിയമസഭയിൽ വരുന്നത് സംബന്ധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജി വയ്ക്കുകയും കൂടുതൽ ശബ്ദരേഖകൾ പുറത്തു വരുകയും ചെയ്ത ശേഷം പൊതു പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്ന രാഹുൽ ,അടൂരിലെ വീട്ടിലാണുള്ളത്. രാഹുലിനെ സഭയിലെത്തിക്കാൻ വിഷ്ണുനാഥും ഷാഫി പറമ്പിലുമടക്കം ശ്രമിക്കുന്നുണ്ട്. രാഹുലിന് സഭയിൽ വരുന്നതിന് തടമില്ലെന്നാണ് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞത്.

രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ലി​ന്
സ​ഭ​യി​ൽ​ ​പ്ര​ത്യേക
ബ്ളോ​ക്ക് ​:​ ​സ്പീ​ക്കർ

തി​രു​വ​ന​ന്ത​പു​രം​:​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​എം.​എ​ൽ.​എ​യ്ക്ക് ​നി​യ​മ​സ​ഭ​യി​ൽ​ ​പ്ര​ത്യേ​ക​ ​ബ്ളോ​ക്ക് ​അ​നു​വ​ദി​ക്കു​മെ​ന്ന് ​സ്പീ​ക്ക​ർ​ ​എ.​എ​ൻ.​ഷം​സീ​ർ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
പ്ര​തി​പ​ക്ഷ​ ​ബ്ളോ​ക്കി​ൽ​ ​നി​ന്ന് ​രാ​ഹു​ലി​നെ​ ​മാ​റ്റി​യി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന്റെ​ ​ക​ത്ത് ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​അ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പ്ര​തി​പ​ക്ഷ​ ​ബ്ളോ​ക്കി​ന് ​പി​റ​കി​ലാ​യി​ ​പ്ര​ത്യേ​ക​ ​ബ്ളോ​ക്ക് ​അ​നു​വ​ദി​ക്കു​ന്ന​ത്..​നി​യ​മ​സ​ഭ​യി​ൽ​ ​വ​രു​ന്ന​തി​ന് ​രാ​ഹു​ലി​ന് ​ത​ട​സ​മൊ​ന്നു​മി​ല്ല.​ ​എ​ന്നാ​ൽ​ ​സ​ഭ​ ​നി​റു​ത്തി​ ​വ​ച്ചു​ള്ള​ ​ച​ർ​ച്ച​ക​ളി​ലും​ ​അ​ദ്ദേ​ഹ​ത്തി​ന് ​അ​വ​സ​രം​ ​ന​ൽ​കി​ല്ല.​ ​സ​ഭ​യി​ൽ​ ​വ​രു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് ​അ​ദ്ദേ​ഹ​മാ​ണ്.​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ലി​നെ​ ​പാ​ർ​ട്ടി​യി​ൽ​ ​നി​ന്ന് ​സ​സ്പെ​ൻ​ഡ് ​ചെ​യ്ത​ത് ​പ​ത്ര​വാ​ർ​ത്ത​ക​ളി​ലൂ​ടെ​യാ​ണ് ​അ​റി​ഞ്ഞ​ത്.​ ​രാ​ഹു​ൽ​ ​അ​വ​ധി​ ​അ​പേ​ക്ഷ​യൊ​ന്നും​ ​ന​ൽ​കി​യി​ട്ടി​ല്ല.
പൊ​ലീ​സ് ​അ​തി​ക്ര​മ​ങ്ങ​ളെ​ ​ആ​രും​ ​ന്യാ​യീ​ക​രി​ക്കു​ന്നി​ല്ല.​ ​എ​ന്തെ​ങ്കി​ലും​ ​അ​ക്ര​മ​മൂ​ണ്ടാ​യാ​ൽ​ ​പൊ​ലീ​സ് ​അ​വി​ടെ​ ​ആ​ക്ട് ​ചെ​യ്യും.​ ​പൊ​ലീ​സാ​ണ് ​അ​ക്ര​മം​ ​ന​ട​ത്തു​ന്ന​തെ​ങ്കി​ൽ​ ​അ​വി​ടെ​ ​സ​ർ​ക്കാ​ർ​ ​ആ​ക്ട് ​ചെ​യ്യും.​ ​പൊ​ലീ​സ് ​അ​തി​ക്ര​മ​ങ്ങ​ളി​ൽ​ ​സ​ർ​ക്കാ​ർ​ ​ആ​വ​ശ്യ​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ​താ​ൻ​ ​മ​ന​സി​ലാ​ക്കു​ന്ന​ത്.​ ​താ​നും​ ​പൊ​ലീ​സ് ​മ​ർ​ദ്ദ​ന​മൊ​ക്കെ​ ​ഏ​റ്റി​ട്ടു​ള്ള​താ​ണ്.​ ​അ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഇ​പ്പോ​ഴും​ ​ചി​കി​ത്സ​ ​ന​ട​ത്തു​ന്നു​ണ്ടെ​ന്നും​ ​സ്പീ​ക്ക​ർ​ ​വ്യ​ക്ത​മാ​ക്കി.