shobhayathra

കല്ലമ്പലം: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ കല്ലമ്പലത്തിലെ വിവിധ പ്രദേശങ്ങളിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു.

കുഴയ്ക്കാട്ടുകോണം ശ്രീആയിരവില്ലികാവ്ക്ഷേത്രം,ഇടമൺനില ജംഗ്ഷൻ,പ്ലാച്ചിവട്ടം അപ്പുപ്പൻകാവ്, വെട്ടിയറ മാടൻ തമ്പുരാൻ ക്ഷേത്രം,പോളച്ചിറശിവപാർവതി ക്ഷേത്രം,കാഞ്ഞിരംവിള പേക്കാവ്,ആലുംകുന്ന് മാടൻ കാവ് എന്നീ സ്ഥലങ്ങളിൽ നിന്ന് ആരംഭിച്ച ശോഭയാത്ര ഇരുപത്തെട്ടാംമൈൽ ജംഗ്ഷനിലെത്തിയ ശേഷം മഹാശോഭയാത്രയായി ചെറുവട്ടിയൂർകാവ് ഇണ്ടിളയപ്പൻകാവ് ക്ഷേത്രത്തിൽ സമാപിച്ചു.

കടമ്പാട്ടുകോണം മേഖലയിൽ കോണത്ത് മാടൻ കാവിൽ നിന്നും ചാവർകോട് തൃക്കുന്നത്തുകാവിൽ നിന്നും ആരംഭിച്ച ശോഭായാത്രകൾ കടമ്പാട്ട് കോണം ജംഗ്ഷനിൽ സംഗമിച്ച് ഇലങ്കത്ത് ശ്രീഭഗവതി ക്ഷേത്രത്തിൽ സമാപിച്ചു.

പള്ളിക്കൽ പഞ്ചായത്തിലെ ശോഭായാത്രകൾ മൂതല പാറയിൽ ധർമ്മശാസ്താ ക്ഷേത്രം,പനപ്പള്ളി ദേവി ക്ഷേത്രം, പൈവേലി മാടൻ തമ്പുരാൻ ക്ഷേത്രം എന്നിവിടങ്ങളിലും മൂതല വഞ്ചിമുക്കിൽ നിന്നും ആരംഭിച്ച ശോഭാ യാത്രകൾ മൂതല ജംഗ്ഷനിൽ സംഗമിച്ച് ശിവപുരി അർദ്ധനാരീശ്വര ക്ഷേത്രത്തിലും സമാപിച്ചു. നാവായിക്കുളം ബാലഗോകുലം ശ്രീ ശങ്കര നാരായണ സ്വാമി ക്ഷേത്രത്തിൽ നിന്നാരംഭിച്ച ശോഭയാത്ര തട്ടുപാലം,എതുക്കാട് പടിഞ്ഞാറെ നടവഴി ക്ഷേത്രത്തിൽ തിരിച്ചെത്തി ഉറിയടിയോടെ സമാപിച്ചു.