
മലയിൻകീഴ്: മച്ചേൽ ഗവ.എൽ.പി സ്കൂളിൽ 10ലക്ഷം രൂപ വിനിയോഗിച്ച് പൂർത്തിയാക്കിയ
വർണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ നിർവഹിച്ചു.
മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എ.വൽസലകുമാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശോഭനകുര്യൻ സ്വാഗതം പറഞ്ഞു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ്ബാബു, വാർഡ് അംഗം ജി.അനിൽകുമാർ,നേമം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സജീനകുമാർ, കെ.വാസുദേവൻനായർ,ഒ.ജി.ബിന്ദു,ജി.എസ്.ആഷാലക്ഷ്മി,എസ്.രേണുക,റെജി.എൽ.സ്റ്റീഫൻ എന്നിവർ സംസാരിച്ചു.