
ശിവഗിരി : 'ഓം നമോ നാരായണായ' മന്ത്രം ഭക്തർ ഉരുവിട്ടു കൊണ്ട് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ശിവഗിരിയിൽ ജപയജ്ഞം തുടരുന്നു. വൈദികമഠത്തിനു മുന്നിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് ജപയജ്ഞം നടന്നു വരുന്നത്.
ഗുരുദേവൻ ജീവിത സായാഹ്നത്തിൽ വിശ്രമിക്കുകയും മഹാസമാധി പ്രാപിക്കുകയും ചെയ്ത വൈദിക മഠത്തിൽ എത്തുന്നവർക്ക് ഗുരുദേവന്റെ അദൃശ്യ സാന്നിദ്ധ്യമാണ് അനുഭവപ്പെടുക. ഭക്തർ ധ്യാനത്തിനും പ്രാർത്ഥനയ്ക്കും നിത്യേന ഇവിടെയെത്തുന്നുണ്ട്. ഇവിടെ നിന്ന് സദാ മുഴങ്ങുന്ന ദൈവദശകം പ്രാർത്ഥന വിശ്വാസികളുടെ ഭക്തി വർദ്ധിപ്പിക്കുന്നു. ബോധാനന്ദസ്വാമി സമാധിദിനം വരെ ജപയജ്ഞം തുടരും.