photo

പാലോട്: പ്രൊഫഷണൽ പ്രോഗ്രാം കോ-ഓർഡിനേറ്റേഴ്സ് ഫ്രണ്ട്സ് വാർഷികം സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജൻ കുരുത്തോലകുന്ന് അദ്ധ്യക്ഷത വഹിച്ചു. പി.പി.സി.എഫ് രക്ഷാധികാരി ചന്ദ്രൻ ഗുരുവായൂർ മുഖ്യ പ്രഭാഷണം നടത്തി.കെ.ബിനുമോൾ,പ്രമീള ശശിധരൻ,സി.കെ.ചാമുണ്ണി,ടി.ആർ.അജയൻ,പി.പി.സി.എഫ് സെക്രട്ടറി ധനൻ.കെ.ചെട്ടിയാൻചേരി എന്നിവർ സംസാരിച്ചു.ഡോ.പരപ്പിൽ കറുമ്പൻ,കലാമണ്ഡലം നന്ദകുമാർ, കലാമണ്ഡലം അഭിജോഷ്, ജനാർദ്ദനൻ പുതുശ്ശേരി,ഷെറി,കുമരേഷ് വടവന്നൂർ,ചന്ദ്രൻ മണ്ണൂർ,അയ്യപ്പൻ കുട്ടി,അഭിലാഷ് എന്നിവരെ ആദരിച്ചു.സ്വാഗത സംഘം കൺവീനർ ഐ.ബി.മണികണ്ഠൻ നന്ദി പറഞ്ഞു.