sndp

ആര്യനാട്: എസ്.എൻ.ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ11ന് ഉച്ചയ്ക്ക് 2ന് ഉഴമലയ്ക്കൽ ചക്രപാണി ഓഡിറ്റോറിയത്തിൽ നടത്തുന്ന നെടുമങ്ങാട്,ആര്യനാട് യൂണിയനുകളിലെ ശാഖാ ഭാരവാഹി നേതൃ സംഗമത്തിന്റെ ഭാഗമായി ആര്യനാട് യൂണിയന് കീഴിലെ 5 ശാഖകളിലെ (കാട്ടാക്കട,കൊറ്റംപള്ളി,ആലംകോട്,കാഞ്ഞിരംവിള,കുരുതംകോട്) ഭാരവാഹികളുടെ മേഖലാ നേതൃസംഗമം കൊറ്റംപള്ളിശാഖയിൽ ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ കൗൺസിലർ കൊറ്റംപള്ളി ഷിബു അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ സംഘടനാ സന്ദേശവും നേതൃസംഗമ വിശദീകരണവും നൽകി.യൂണിയൻ വൈസ് പ്രസിഡന്റ് മീനാങ്കൽ സന്തോഷ്,കൊറ്റംപള്ളി ശാഖാ സെക്രട്ടറി ബിനുകുമാർ,വനിതാ സംഘം യൂണിയൻ ട്രഷറർ ലളിതാംബിക,കാട്ടാക്കട ശാഖാ സെക്രട്ടറി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.