തിരുവനന്തപുരം: പ്രകൃതി രക്ഷ സുപോഷണ വേദിയുടെ ആഭിമുഖ്യത്തിൽ 20ന് രാവിലെ 8 മുതൽ 10 വരെ കേരളത്തിന്റെ വിവിധ തീരങ്ങൾ ശുചീകരിക്കും.തിരുവനന്തപുരത്തെ എട്ടു തീരങ്ങളാണ് ശുചീകരിക്കുന്നത്.പ്രമുഖ പരിസ്ഥിതി പ്രവർത്തകർ, ശാസ്ത്രജ്ഞർ, രാഷ്ട്രീയ സാമൂഹിക പ്രതിനിധികൾ എന്നിവർ പങ്കെടുക്കുമെന്ന് പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ ചെയർമാൻ ഡോ.വി.സുഭാഷ് ചന്ദ്ര ബോസ്, വൈസ് ചെയർമാൻ തോമസ് ലോറൻസ്, കൺവീനർ എ.കെ.സനൻ എന്നിവർ അറിയിച്ചു.