
തിരുവനന്തപുരം: ചേന്തി റസിഡന്റ്സ് അസോസിയേഷന്റെ വാർഷികാഘോഷം വിവിധ കലാ - കായിക സാംസ്കാരിക പരിപാടികളോടെ നടന്നു.പ്രസിഡന്റ് ചേന്തി അനിലിന്റെ അദ്ധ്യക്ഷതയിൽ കൗൺസിലർ ജോൺസൺ ജോസഫ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ പുതിയ ഭാരവാഹികളായി ജേക്കബ്.കെ.ഏബ്രഹാം(മുഖ്യരക്ഷാധികാരി),ചേന്തി അനിൽ(പ്രസിഡന്റ്),കെ.സുരേന്ദ്രൻ നായർ(സെക്രട്ടറി),സി.യശോധരൻ(ട്രഷറർ),തങ്കമണിയമ്മ (വർക്കിംഗ് പ്രസിഡന്റ്),എസ്.സുനിൽ കുമാർ (വൈസ് പ്രസിഡന്റ്),എസ്.ഉത്തമൻ,ലാൽജു(ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും വനിതകൾക്ക് പ്രധാന്യം നൽകി രജി ഉത്തമൻ,രശ്മി തലനാട്,സൂര്യ മാത്യു,സീന സന്തോഷ്,ചിന്നു ഷിബു മറ്റു കമ്മിറ്റിയംഗങ്ങളായി എസ്.സനൽ കുമാർ,ടി.അശോക് കുമാർ,ജി.രവീന്ദ്രനാഥ്,മോഹൻ ദാസ് മംഗലശ്ശേരി,പി.ആർ.രവികുമാർ,പി.ശശിബാലൻ,അനിൽ കുമാർ തോട്ടക്കാട്ട്,എൻ.ജയകുമാർ,സി.ചന്ദ്രൻ,ജി.വിജയകുമാരൻ നായർ,പി.ഭുവനചന്ദ്രൻ നായർ,എസ്.അനിൽ കുമാർ,സന്തോഷ് ചേന്തി എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഉള്ളൂർ കൃഷിഭവന്റെ 2025ലെ മികച്ച വിദ്യാർത്ഥി കുട്ടി കർഷൻ അവാർഡ് നേടിയ അഭിനവ് എസ്.മാത്യു,സ്റ്റേറ്റ് യോഗാസന ചാമ്പ്യൻഷിപ്പിൽ 3 ഗോൾഡ് അവാർഡ് കരസ്ഥമാക്കിയ കെ.എ.അർജ്ജുൻ ദേവ് എന്നിവരെ മന്ത്രി പുരസ്കാരങ്ങൾ നൽകി ആദരിച്ചു.സ്കൂൾ,കോളേജ് പരീക്ഷകളിൽ ഉന്നത മാർക്ക് വാങ്ങിയവർക്കും കലാ - കായിക മത്സരങ്ങളിൽ വിജയികളായവർക്കും കടകംപള്ളി എം.എൽ.എ ട്രോഫിയും ക്യാഷ് അവാർഡും നൽകി.
ക്യാപ്ഷൻ: ചേന്തി അനിൽ,കെ.സുരേന്ദ്രൻ നായർ,ജേക്കബ്.കെ.ഏബ്രഹാം