തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശാഖാതല നേതൃസംഘമത്തിന്റെ ഭാഗമായി നടത്തിയ നേമം യൂണിയൻ സംയുക്തയോഗം യൂണിയൻ സെക്രട്ടറി മേലാംകോട് വി.സുധാകരൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ഊരുട്ടമ്പലം ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.യോഗം ഡയറക്ടർ ബോർഡ് അംഗം വിളപ്പിൽ ചന്ദ്രൻ,കൗൺസിലർമാരായ പാമാംകോട് സനൽ,റസൽപുരം ഷാജി, താന്നിവിള മോഹനൻ, രാകേഷ് ശർമ്മ, സജീവ് രാംദേവ്, ജി.പങ്കജാക്ഷൻ,പാട്ടത്തിൽ രഞ്ജൻ,യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ധനുഷ് വില്ലികുളം, സെക്രട്ടറി മേലാംകോട് അരുൺബാബു,വനിതാസംഘം സെക്രട്ടറി ശ്രീലേഖ,ഡയറക്ടർ ബോർഡ് മെമ്പർ നടുക്കാട് ബാബുരാജ്, വനിതാസംഘം പ്രസിഡന്റ് ശ്രീദേവി എന്നിവർ സംസാരിച്ചു.യൂണിയനിലെ 36 ശാഖകളെയും പങ്കെടുപ്പിച്ച് മേഖലാതല സമ്മേളനങ്ങൾ നടത്താൻ യോഗത്തിൽ തീരുമാനിച്ചു.