കോവളം: വർഷങ്ങൾക്ക് മുൻപ് നിറുത്തലാക്കിയ പാച്ചല്ലൂർ സ്കൂൾ ജംഗ്ഷൻ കെ.എസ്.ആർ.ടി.സി ബസ്‌ സർവീസ് പുനരാരംഭിച്ചു.വാർഡ് കൗൺസിലർ പനത്തുറ പി.ബൈജു ഫ്ലാഗ് ഓഫ് ചെയ്തു.പാച്ചല്ലൂർ സ്കൂൾ ജംഗ്ഷനിൽ കേരള കോൺഗ്രസ് (ബി) ജില്ലാ വർക്കിംഗ് പ്രസിഡന്റ്‌ പാച്ചല്ലൂർ ജയചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു.തിരുവല്ലം,കിഴക്കേകോട്ട,പാളയം,വഴുതയ്ക്കാട്, ജഗതി, പൂജപ്പുര, മുടവൻമുകൾ വഴി പുന്നയ്ക്കാമുകളിലേക്കാണ് സർവീസ് നടത്തുന്നത്.

ചടങ്ങിൽ ഡി.ജയകുമാർ,അഡ്വ.പാച്ചല്ലൂർ,നുജുമുദ്ദീൻ,ഡോ.വാഴാമുട്ടം ചന്ദ്രബാബു,പ്രൊ.ഡി.സജീവ്കുമാർ,സൂര്യ സന്തോഷ്,പാച്ചല്ലൂർ മണിയൻ നായർ,വെള്ളാർ സാബു,വാഴമുട്ടം രാധാകൃഷ്ണൻ,എസ്.പ്രശാന്തൻ,ഷിബു സേതുനാഥ്,പാറവിള വിജയകുമാർ, അനന്ത ശശി,ബി.എം.സുരേഷ്, ദൗലത്ത് ഷാ,എൻ. പദ്മകുമാർ,ഗിരിജ സുകുമാരൻ, ഹാർബർ വിജയൻ, ശ്രീകണ്ഠൻ നായർ, ആർ.ഹേമചന്ദ്രൻ, അബ്ദുൽ റഹിം,അജന്ത,നീതി ഫസിൽ, ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.