
നെയ്യാറ്റിൻകര: പിണറായി ഭരണത്തിലെ പൊലീസ് മർദ്ദനങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഓഫീസ് മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ബിജു.ബി.നായർ അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഷൈൻലാൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗങ്ങളായ നടരാജൻ, ജി.പി.ശ്രീകുമാർ, ദക്ഷിണ മേഖലാ ഭാരവാഹികളായ എൻ.പി.ഹരി, വെങ്ങാനൂർ ഗോപൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.പ്രദീപ്,ഷിബു, ജില്ലാ ഭാരവാഹികളായ മഞ്ചത്തല സുരേഷ്, സ്റ്റെഫിൻ സ്റ്റീഫൻ, മധുകുമാർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് ചൂണ്ടിക്കൽ ഹരി, മഹിളാമോർച്ച പ്രസിഡന്റ് ശ്രീലത, ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് വിജയ് ക്ലമെന്റ്, മണ്ഡലം പ്രസിഡന്റുമാരായ ഗോപാലകൃഷ്ണൻ, ശ്രീലാൽ, അഡ്വ.സുനീഷ്, മണവാരി, രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.