
ശംഖുംമുഖം: കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്(കെ.എസ്.ഐ.ഇ) കീഴിൽ പുതിയ അന്താരാഷ്ട്ര കൊറിയർ കാർഗോ ടെർമിനലുകൾക്ക് തുടക്കമായി. തിരുവനന്തപുരം,കോഴിക്കോട് വിമാനത്താവളങ്ങളിലാണ് ആദ്യതുടക്കം. പുതിയ ടെർമിനൽ ശംഖുംമുഖത്തെ കാർഗോ കോംപ്ളക്സിൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരത്ത് 6140 ചതുരശ്ര അടി വിസ്തീർണത്തിലും കോഴിക്കോട് 8450 ചതുരശ്രഅടി വിസ്തീർണത്തിലുമാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ കൊറിയർ ടെർമിനലുകൾ നിർമ്മിച്ചിരിക്കുന്നത്.ഇ-കോമേഴ്സ്,ചെറുകിട ഇടത്തരം സംരംഭങ്ങൾ,വ്യക്തിഗത കയറ്റുമതിക്കാർ ഇറുക്കുമതിക്കാർ എന്നിവർക്ക് പുതിയ ടെർമിനൽ കൂടുതൽ സഹായകരമാകും.
ഇതിലൂടെ അന്താരാഷ്ട്ര പാഴ്സലുകൾ വേഗത്തിൽ ലഭ്യമാകുന്നതിനും കഴിയും. പാഴ്സലുകൾ വേഗത്തിൽ ക്ളീയറൻസ് നടത്തുന്നതിന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പ്രത്യേക സേവനവും ഉണ്ടാകും. ടെർമിലിനുള്ളിൽ പ്രത്യേക താപനില നിയന്ത്രിത സ്റ്റോറേജ് സംവിധാനങ്ങളും അയ്ക്കുന്ന ഒാരോ പാഴ്സലുകളുടെയും കൃത്യമായ ട്രാക്കിംഗ് അറിയാനും കഴിയും. ഉദ്ഘാടന ചടങ്ങിൽ ചീഫ് കസ്റ്റംസ് കമീഷണർ ഷെയ്ഖ് ഖാദർ റഹുമാൻ ഐ.ആർ.എസ്.തിരുവനന്തപുരം വിമാനത്താവള സി.എ.ഒ രാഹുൽ ഭട്‌കോടി.കെ.എസ്.ഐ.ഇ മാനേജിംഗ് ഡയറക്ടർ ഡേ.ബി.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.