recognition

ചിറയിൻകീഴ്: 2025 മാർച്ചിൽ നടന്ന നിക്ഷേപ സമാഹരണ യജ്ഞത്തിൽ ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്കിന് അംഗീകാരം. ഒരു മാസ കാലയളവിൽ 5 കോടിയിലധികം രൂപ സമാഹരിച്ച ബാങ്കിന്റെ പ്രവർത്തനത്തിനാണ് അംഗീകാരം.ചിറയിൻകീഴ് സർക്കിൾ സഹകരണ യൂണിയൻ നൽകിയ അവാർഡ് അഡ്വ.വി.ജോയിയിൽ നിന്ന് ബാങ്ക് പ്രസിഡന്റ് ആർ.ഷാജി ഏറ്റുവാങ്ങി. ചടങ്ങിൽ അഡ്വ.എസ്.ഷാജഹാൻ,അസിസ്റ്റന്റ് രജിസ്ട്രാർ എസ്.ഷിബു എന്നിവർ പങ്കെടുത്തു.