തിരുവനന്തപുരം: ശബരിമലയോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും സർക്കാർ പുലർത്തുന്നത് ചിറ്റമ്മനയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടിന്റെ ആഭിമുഖ്യത്തിൽ നടന്ന നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന പ്രസിഡന്റ് ബിജു.വി.നാഥ് അദ്ധ്യക്ഷത വഹിച്ചു. മുൻ ദേവസ്വംമന്ത്രി വി.എസ്.ശിവകുമാർ, യു.ഡി.എഫ് ജനറൽ സെക്രട്ടറി സി.പി.ജോൺ, മുൻ എം.എൽ.എ ടി. ശരത്ചന്ദ്രപ്രസാദ്, നേതാക്കളായ ജി.ബൈജു,നെയ്യാറ്റിൻകര പ്രവീൺ, ലിജു പാവുമ്പ, കാട്ടാക്കട അനിൽ, കോട്ടയം അനൂപ്, കൊല്ലം സുനിൽ,വർക്കല ശശികുമാർ,നെടുമങ്ങാട് ജയകുമാർ എന്നിവർ സംസാരിച്ചു. മാർച്ചിന് ആർ.ശ്യാംകുമാർ,പി.ആർ.ശ്രീശങ്കർ, പി.സുനിൽ,ഏറ്റുമാനൂർ സുധീഷ്,ചങ്ങനാശ്ശേരി രാജീവ് കല്ലയം രാജേഷ്, എസ്.എസ്. ഷാബു,ആർ.സനിത്,വിനീത് തെക്കേകര എന്നിവർ നേതൃത്വം നൽകി.