ശ്രീകാര്യം: കാര്യവട്ടം വിയാറ്റ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം 22 മുതൽ ഒക്ടോബർ 2 വരെ നടക്കും. പ്രത്യേക ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ 22 ന് രാവിലെ പുരാണ പാരായണം, രാത്രി 7 ന് കലാ സാംസ്കാരിക സമ്മേളനം തുടർന്ന് നടക്കുന്ന നവരാത്രി ഉത്സവത്തിന്റെ ഉദ്ഘാടനം ശബരിമല കീഴ്ശാന്തി എസ്.കൃഷ്ണൻപോറ്റി നിർവഹിക്കും. തുടർന്ന് നടക്കുന്ന ചടങ്ങിൽ എസ്.കൃഷ്ണൻ പോറ്റിയെ വിയാറ്റ് അഭീഷ്ടവരദായകർ പുരസ്കാരം നൽകി ആദരിക്കും. ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ പി.ദാമോധരൻ നായർ അദ്ധ്യക്ഷതവഹിക്കും. പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ 23 ന് രാത്രി 7 ന് ഭജന, 8.30 ന് വയലിൽ ഫ്യൂഷൻ, 24 ന് രാത്രി നൃത്തസന്ധ്യ 25 ന് രാത്രി 7 ന് ഡോ.ജെ.ഹരീന്ദ്രൻനായരുടെ പ്രഭാഷണം തുടർന്ന് ഡാൻസ്. 26 ന് വൈകിട്ട് സംഗീതസമന്വയം 7.30 ന് ജ്ഞാനയജ്ഞം.27 ന് രാത്രി 7 ന് നാട്യോത്സവം, 28 ന് രാവിലെ നാരായണീയ യജ്ഞം , രാത്രി 7 ന് തിരുവാതിരക്കളി, തുടർന്ന് യോഗ നിത്യ ജീവിതത്തിൽ പ്രഭാഷണം, 29 ന് രാത്രി 7 ന് ഡോ. അലക്സാണ്ടർ ജേക്കബ്ബിന്റെ പ്രഭാഷണം തുടർന്ന് സംഗീതസദസ്. 30 ന് രാത്രി 7 ന് തിരുവാതിരക്കളി തുടർന്ന് സംഗീതാർച്ചന.ഒക്ടോബർ 1 ന് രാത്രി 7 ന് വീണ കച്ചേരി. 2 ന് രാവിലെ 6.45 ന് പൂജയെടുപ്പും വിദ്യാരംഭവും. 10 ന് പൊങ്കാല, ഉച്ചയ്ക്ക് അന്നദാനം, രാത്രി 7 ന് സംഗീതക്കച്ചേരി.എല്ലാ ദിവസവും രാവിലെ 9 മുതൽ പുരാണ പാരായണവും രാത്രി ലഘുഭക്ഷണവും ഉണ്ടായിരിക്കും.