
തിരുവനന്തപുരം: ആരോഗ്യ പരിപാലന രംഗത്ത് പ്രവർത്തിക്കുന്ന വിജയ ഗ്രൂപ്പ് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു.തൈക്കാട് വുമൺ ആൻഡ് ചൈൽഡ് ഹോസ്റ്റലിനും മെഡിക്കൽ കോളേജിനും സമീപമാണ് പുതിയ സെന്ററുകൾ ആരംഭിച്ചത്.വിജയ ഡയഗ്‌നോസ്റ്റിക് സെന്റർ, വിജയ വിവ ഹെൽത്ത് സെന്റർ, വിജയ വിവ ഫാർമസി എന്നിവയടങ്ങിയ സമുച്ചയത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി തൈക്കാട് നിർവഹിച്ചു.വിജയ ഗ്രൂപ്പ് ചെയർമാൻ ഡോ.വി.എസ്.രാജീവ് അദ്ധ്യക്ഷത വഹിച്ചു.എൻഡോക്രൈനോളജി, റൂമറ്റോളജി തുടങ്ങിയ റെയർ സൂപ്പർ സ്‌പെഷ്യലിറ്റികൾ,സൂപ്പർ സ്‌പെഷ്യാലിറ്റി ഡയബറ്റിക് കെയർ സൗകര്യങ്ങളും,വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ അത്യാധുനിക ചികിത്സയും ഇവിടെ ലഭ്യമാകും.കൂടാതെ ലാബ് ടെസ്റ്റുകൾ,സ്‌കാനിംഗുകൾ തുടങ്ങിയ വിവിധ ഹെൽത്ത് ചെക്കപ്പുകൾക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മുതിർന്ന പൗരന്മാർ,സ്ത്രീകൾ,പ്രമേഹ ബാധിതർ തുടങ്ങിയവർക്ക് വ്യത്യസ്ത ഹെൽത്ത് ചെക്കപ്പ് പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. ജനറിക് മരുന്നുകൾ ഉൾപ്പെടെയുള്ള മെഡിസിനുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിന് വിപുലമായ ഫാർമസി സൗകര്യവുമുണ്ട്. ആന്റണി രാജു എം.എൽ.എ,തൈക്കാട് വാർഡ് കൗൺസിലർ ജി മാധവദാസ് എന്നിവർ പങ്കെടുത്തു.