കിളിമാനൂർ: പ്രൊഫഷണൽ പ്രോഗ്രാം ഏജന്റ്സ് ഫെഡറേഷൻ പതിനെട്ടാമത് സംസ്ഥാന സമ്മേളനം 18,19,20 തീയതികളിൽ കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, രാജാ രവിവർമ്മ ആർട്ട് ഗ്യാലറി എന്നിവിടങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 18ന് വൈകിട്ട് 4.30ന് വിളംബരഘോഷയാത്ര കിളിമാനൂർ എസ്.എച്ച്.ഒ ബി.ജയൻ ഉദ്ഘാടനം ചെയ്യും. 6.30ന് പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഓപ്പൺഎയർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി പ്രദീപ് വൈശാലി സ്വാഗതം പറയും. എ.എ.റഹിം എം.പി,​ആര്യാടൻ ഷൗക്കത്ത് എം.എൽ.എ,ഗോകുലം മെഡിക്കൽ കോളേജ് വൈസ് ചെയർമാൻ കെ.കെ.മനോജൻ,പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ,വേണുഗോപാൽ പാലക്കാട്,വയയ്ക്കൽ മധു,ജയ്‌കുമാർ ആലുന്തറ എന്നിവർ പങ്കെടുക്കും. ജനറൽ കൺവീനർ ശ്യാം കിളിമാനൂർ നന്ദി പറയും. രാത്രി 8ന് നാടൻപാട്ട്,​മെഗാഷോ പടക്കളം. 19ന് രാവിലെ 9.30ന് രാജാരവിവർമ്മ ആർട്ട് ഗ്യാലറിയിൽ നടക്കുന്ന പ്രതിനിധി സമ്മേളനം പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ പ്രസിഡന്റ് വേണുഗോപാൽ പാലക്കാട് അദ്ധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ ശ്യാം കിളിമാനൂർ സ്വാഗതം പറയും. ജനറൽ കൺവീനർ പ്രദീപ് വൈശാലി റിപ്പോർട്ട് അവതരിപ്പിക്കും, ട്രഷറർ രഘു സാരഥി കണക്ക് അവതരിപ്പിക്കും. ഉച്ചയ്ക്ക് 2.30ന് ക്വിസ് മത്സരം,​ഫോക്ക് സ്റ്റാർ നൈറ്റ് നാടൻപാട്ടും ദൃശ്യാവിഷ്ക്കാരവും, തുടർന്ന് ഗാനമേള. 20ന് ടൗൺ ഹാൾ ഓഡിറ്റോറിയത്തിൽ രാവിലെ 9ന് സമിതികളെ പരിചയപ്പെടുത്തൽ തുടർന്ന് ഗാനമേള, ഉച്ചയ്ക്ക് 1ന് കൊട്ടാരസദ്യ, 3ന് മാജിക് ഷോ,വൈകിട്ട് 5.30ന് സമാപനസമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. വേണുഗോപാൽ പാലക്കാട് അദ്ധ്യക്ഷത വഹിക്കും. പ്രദീപ് വൈശാലി,​ഒ.എസ്.അംബിക എം.എൽ.എ,ഡി.കെ. മുരളി എം.എൽ.എ,ഗോകുലം ഗോപാലൻ,വി.മുരളീധരൻ,കല്ലയം സുരേഷ്,രാമവർമ്മ,അമ്പലപ്പുഴ രാധാകൃഷ്ണൻ,കെ.ആർ.പ്രസാദ്,ജി.ജി ഗിരികൃഷ്ണൻ,രാജീവൻ മമ്മിളി,മുഹാദ് വെമ്പായം,സുരേഷ് ദിവാകരൻ എന്നിവർ പങ്കെടുക്കും. ചടങ്ങിൽ പ്രമുഖ വ്യക്തികൾക്ക് ആദരവ്, വിദ്യാഭ്യാസ അവാർഡ് വിതരണം,ചികിത്സാ ധനസഹായ വിതരണം,സമ്മാനവിതരണം എന്നിവ നടക്കും.രാത്രി 7.30ന് പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ മിമിക്സ് മെഗാഷോ എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി പ്രദീപ് വൈശാലി,വൈസ് പ്രസിഡന്റ് അനിൽ മാധവ്,ജോയിന്റ് സെക്രട്ടറി സൈജു രാജ്,ഓഡിറ്റർ ബാബുരാജ് ശിവഗിരി,ജനറൽ കൺവീനർ ശ്യാം കിളിമാനൂർ,ബിപിൻ കാരേറ്റ്,അനിഷ് ആലുന്തറ എന്നിവർ പങ്കെടുത്തു.