palam-niralghadanam

കല്ലമ്പലം: കരവാരം പഞ്ചായത്തിലെ പതിനേഴാം വാർഡിലുൾപ്പെട്ട പറക്കുളം ഏലഭാഗത്ത് 6 മീറ്റർ വീതിയിൽ പാലം വേണമെന്ന നാട്ടുകാരുടെ ചിരകാലാഭിലാഷം യാഥാർത്ഥ്യമായി. പാലത്തിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം വി.പ്രിയദർശിനി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പ്രിയദർശിനിയുടെ ഇടപെടലിനെ തുടർന്നാണ് 20 ലക്ഷം രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കി പാലത്തിന്റെ പ്രവൃത്തികൾ ആരംഭിച്ചത്. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ ദീപ പങ്കജാക്ഷൻ,​ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത,എസ്.മധുസൂദനക്കുറുപ്പ്,അഡ്വ.എസ്.എം.റഫീഖ്,ശുഭകുമാർ,ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.