w

തിരുവനന്തപുരം: സ്പിന്നിംഗ് മില്ലുകളുടെ കൈവശമുള്ള ഉപയോഗിക്കാത്ത അധികഭൂമി വ്യാവസായിക ആവശ്യത്തിന് 30വർഷത്തെ പാട്ടത്തിന് നൽകാമെന്ന് മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. മില്ലുകളുടെ കെട്ടിടങ്ങളും 5 വർഷത്തേക്ക് വാടകയ്ക്ക് നൽകാം. ഇക്കാര്യം മില്ലുകൾക്ക് തീരുമാനിക്കാം. ടെക്സ്‌റ്റൈൽ മേഖലയെ മത്സരക്ഷമവും ലാഭകരവുമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കോട്ടൺ ലഭ്യമാക്കാൻ കോട്ടൺ ബോർഡ് രൂപീകരിച്ചു. മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുണ്ടാക്കുമെന്നും പി.നന്ദകുമാറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.