cm

തിരുവനന്തപുരം: പൊലീസിനെതിരേ സമീപകാലത്തുണ്ടായ ആരോപണങ്ങളിൽ സ്വീകരിച്ച നടപടികൾ നിയമസഭയിൽ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. റോജി എം.ജോണിന്റെ അടിയന്തര പ്രമേയത്തിനുള്ള മറുപടിയിലാണ് വിശദീകരണം.

കുന്നംകുളം സ്റ്റേഷനിൽ മർദ്ദനത്തിനിരയായെന്ന് സുജിത്ത് 2023 ഏപ്രിൽ 12ന് തൃശൂർ സിറ്റി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. അന്വേഷണത്തിനുശേഷം എസ്.ഐ,4 സി.പി.ഒമാർ എന്നിവരെ സ്ഥലംമാറ്റി. ഇവരുടെ വാർഷികവേതന വർദ്ധനവ് രണ്ടുവർഷത്തേക്ക് തടഞ്ഞു. കഴിഞ്ഞ ആറിന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. വകുപ്പുതല അച്ചടക്ക നടപടിയുടെ പുനഃപരിശോധന നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പീച്ചി സ്റ്റേഷനിൽ ഹോട്ടലുടമ ഔസേഫിന്റെ മകനെയും ജീവനക്കാരെയും എസ്.എച്ച്.ഒ രതീഷ് മർദ്ദിച്ചെന്നാണ് പരാതി. രണ്ട് കേസുകൾ മണ്ണുത്തി എസ്.എച്ച്.ഒ അന്വേഷിക്കുകയാണ്. രതീഷിനെ തൃശൂർ സിറ്റി ട്രാഫിക് എൻഫോഴ്‌സ്‌മെന്റിലേക്ക് മാറ്റിയെന്നുമാണ് വിശദീകരണം. എന്നാൽ ഇന്നലെ വൈകിട്ടോടെ രതീഷിനെ സ‌സ്‌പെന്റ് ചെയ്തു‌.

കൊല്ലം കണ്ണനല്ലൂർ സ്റ്റേഷനിൽ പരാതിക്കാരിക്കൊപ്പമെത്തിയ സജീവ് പൊലീസുകാരനോട് കയർത്തുസംസാരിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്‌തതിന് കേസെടുത്തിട്ടുണ്ട്. മൂവാറ്റുപുഴ സ്റ്റേഷൻ പരിധിയിൽ സ്വകാര്യ സ്ഥാപനത്തിലെ ഇൻവെട്ടറിന്റെ ബാറ്ററി കാണാതായതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ വീട്ടിലെത്തിയ പൊലീസിനോട് അമൽ ആന്റണി നിസഹകരിച്ചിരുന്നു. തുടർന്ന് അയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പരാതിക്കാരൻ ബാറ്ററി പരിശോധിച്ച് തന്റേതല്ലെന്ന് വ്യക്തമാക്കിയപ്പോൾ വിട്ടയച്ചു.

സ്വർണമാല മോഷണം പോയെന്ന വീട്ടുടമയുടെ പരാതിയിൽ ജോലിക്കാരിക്കെതിരെ പേരൂർക്കട പൊലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിനിടെ പരാതിക്കാരി മാല തിരികെ കിട്ടിയതായും തുടരന്വേഷണം ആവശ്യമില്ലെന്നും അറിയിച്ചു. ഇക്കാര്യം കോടതിയെ അറിയിച്ചു. പ്രതിചേർക്കപ്പെട്ട യുവതി പിന്നീട് പൊലീസിനെതിരെ നൽകിയ പരാതിയിൽ എസ്.ഐ പ്രസാദിനെയും ഗ്രേഡ് എ.എസ്.ഐ പ്രസന്നകുമാറിനെയും സസ്‌പെൻഡ് ചെയ്തു. പൊലീസുകാരെ പ്രതികളാക്കി ക്രിമിനൽ കേസെടുത്തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അടൂരിൽ 2020ജനുവരി ഒന്നിനുണ്ടായ വാഹനാപകടക്കേസിൽ വാഹനമോടിച്ചിരുന്നയാൾക്കെതിരെ മദ്യപിച്ചതിനും പൊലീസിന്റെ കൃത്യനിർവഹണത്തിന് തടസം വരുത്തിയതിനും കേസെടുത്തു. അഞ്ചുമാസത്തിനുശേഷം വ്യക്തി വീട്ടിൽ കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിക്കവെ മരിച്ചു. ഹൃദയസംബന്ധമായ അസുഖമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ചിറയിൻകീഴ് സ്റ്റേഷനിൽ പരാതിക്കാരന്റെ കണ്ണിൽ കുരുമുളക് സ്‌പ്രേ അടിച്ചെന്ന എസ്.ഐയ്ക്കെതിരായ പരാതിയിൽ ജില്ലാ സ്പെഷ്യൽബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷണം നടത്തുകയാണ്. കുണ്ടറ സ്റ്റേഷനിൽ 2024 ഒക്‌ടോബർ 10ന് തോംസൺ തങ്കച്ചൻ ഭാര്യയെയും കുടുബാംഗങ്ങളെയും ഉപദ്രവിച്ചതിന് കേസെടുത്തിരുന്നു. രണ്ടുമാസത്തിനുശേഷം ഇയാളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അമിതമദ്യപാനവും പാൻക്രിയാസിലും പിത്താശയത്തിലുമുള്ള രോഗവുമാണ് മരണകാരണമെന്ന് വ്യക്തമായെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്റ്റേ​ഷ​നി​ലെ​ ​സി.​സി​ ​ടി​വി:
വി​ശ​ദീ​ക​ര​ണം​ ​തേ​ടി
ഹൈ​ക്കോ​ട​തി

കൊ​ച്ചി​:​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ക​ളി​ലെ​ ​സി.​സി​ ​ടി​വി​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം,​ ​മ​നു​ഷ്യാ​വ​കാ​ശ​ക്കോ​ട​തി​ക​ളു​ടെ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​എ​ന്നി​വ​ ​സം​ബ​ന്ധി​ച്ച് ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി​ ​ഹൈ​ക്കോ​ട​തി.​ ​മൂ​ന്നാ​ഴ്ച​ക്ക​കം​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​ൻ​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​നി​തി​ൻ​ ​ജാം​ദാ​ർ,​ ​ജ​സ്റ്റി​സ് ​ബ​സ​ന്ത് ​ബാ​ലാ​ജി​ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​ഡി​വി​ഷ​ൻ​ബെ​ഞ്ച് ​സ​ർ​ക്കാ​രി​നോ​ട് ​നി​ർ​ദ്ദേ​ശി​ച്ചു.​ ​കു​ന്നം​കു​ള​ത്ത് ​പൊ​ലീ​സ് ​മ​ർ​ദ്ദ​ന​ത്തി​നി​ര​യാ​യ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​വി.​എ​സ്.​ ​സു​ജി​ത് ​അ​ട​ക്ക​മു​ള്ള​വ​ർ​ ​ന​ൽ​കി​യ​ ​പൊ​തു​താ​ത്പ​ര്യ​ ​ഹ​ർ​ജി​യി​ലാ​ണ് ​നി​ർ​ദ്ദേ​ശം.​ ​എ​ല്ലാ​ ​സ്റ്റേ​ഷ​നു​ക​ളി​ലും​ ​ക്യാ​മ​റ​ ​കൃ​ത്യ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ​ ​എ​ന്ന​തി​ല​ട​ക്ക​മാ​ണ് ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കേ​ണ്ട​ത്.​ ​മ​നു​ഷ്യാ​വ​കാ​ശ​ ​നി​യ​മ​ത്തി​ൽ​ ​പ​രാ​മ​ർ​ശി​ക്കു​ന്ന​ ​കോ​ട​തി​ക​ളു​ടെ​ ​(​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ക​ൾ​)​ ​ഫ​ല​പ്ര​ദ​മാ​യ​ ​പ്ര​വ​ർ​ത്ത​നം​ ​ഉ​റ​പ്പു​വ​രു​ത്താ​ൻ​ ​അ​ധി​കൃ​ത​ർ​ക്ക് ​മാ​ർ​ഗ​നി​ർ​ദ്ദേ​ശം​ ​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ​ഹ​‌​ർ​ജി.