
ബാലരാമപുരം: കേരള ടെക്സ്റ്റയിൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര മേഖലയുടെ ഓണാഘോഷം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ആർ.നടരാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.ജി.എ ജില്ലാ പ്രസിഡന്റ് പൂജ ഇക്ബാൽ, നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർമാൻ രാജ് മോഹൻ,ഷാക്കീർഫിസ,അനിൽ സുവർണരാഗം,നാസർ സോണ,മാഹീൻ പാറവിള,സുലൈമാൻ,അലി ഫാത്തിമ,വനിതാ നേതാക്കളായ ഷീബ,ബിന്ദു,സമിതി,ഏകോപന സമിതി നേതാക്കൾ സംസാരിച്ചു. ജനറൽ സെക്രട്ടറി എച്ച്.എ നൗഷാദ് സ്വാഗതവും ഉഷസ് കുമാർ നന്ദിയും പറഞ്ഞു.