
തിരുവനന്തപുരം: ഡൽഹി മലയാളി സംഘത്തിന്റെ ഓണാഘോഷവും അവാർഡ് വിതരണവും ബിസി പാൽ ഓഡിറ്റോറിയത്തിൽ (ജികെ 2) നടന്നു. ചാർട്ടഡ് അക്കൗണ്ടന്റും പ്രമുഖ സാമ്പത്തിക വിദഗ്ദ്ധയുമായ നിമ ഗോപൻ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.കെ. സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക-സാംസ്കാരിക, മെഡിക്കൽ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളെ ഡി.എം.എസ് ആദരിച്ചു. കുട്ടികൾക്കുള്ള ആയോധനകലയ്ക്കുള്ള അവാർഡ് (കളരി) അശ്വനി ലാൽ,ആദർശ് ആർ.നായർ, അതുല്യ പി.നായർ എന്നിവർക്ക് നൽകി.
ഡി.എം.എസ് മുഖ്യ രക്ഷാധികാരി ഡോ.രാജൻ സ്കറിയ,രക്ഷാധികാരി ജി ശിവശങ്കരൻ, ഡൽഹി ചക്കുളത്തമ്മ സഞ്ജീവനി ട്രസ്റ്റ് പ്രസിഡന്റ് സി.കേശവൻ കുട്ടി, ക്യാപ്റ്റൻ കൃഷ്ണ,സുനിൽകുമാർ നായർ,രാജീവ് ദിവാകരൻ,സൂര്യ സുന്ദർ,കുമാരി മേഘ എം നായർ,വൈസ് പ്രസിഡന്റുമാരായ ക്യാപ്റ്റൻ കൃഷ്ണ, സുനിൽകുമാർ നായർ എന്നിവർ പങ്കെടുത്തു.