
ആറ്റിങ്ങൽ: സർക്കാരിന്റെ പൊലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് സംസ്ഥാനത്താകമാനം നടക്കുന്ന സമരത്തിന്റെ ഭാഗമായി ബി.ജെ.പി തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റി ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ജംഗ്‌ഷനിൽ നിന്നാരംഭിച്ച മാർച്ച് ഡി.വൈ.എസ്.പി ഓഫീസിന് സമീപം ബി.ജെ.പി മേഖലാ പ്രസിഡന്റ് ഗോപകുമാർ ഉദ്ഘാടനം ചെയ്‌തു.ബി.ജെ.പി തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡന്റ് റജികുമാർ അദ്ധ്യക്ഷത വഹിച്ചു.ഇലകമൺ സതീശൻ,ബാലമുരളി,രാജേഷ് മാധവൻ തുടങ്ങിയവർ പങ്കെടുത്തു.