
തിരുവനന്തപുരം: ഓൾ കേരള കേന്ദ്രീയ വിദ്യാലയ സംഘതൻ പെൻഷണേഴ്സ് അസോസിയേഷൻ (എ.കെ.കെ.വി.എസ്.പി.എ) തിരുവനന്തപുരം യൂണിറ്റിന്റെ ഓണാഘോഷം മന്നംഹാളിൽ ആകാശവാണി റിട്ട. ജോയിന്റ് ഡയറക്ടർ മുഖത്തല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് എസ്.ഘോഷ് (പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയം മുൻ പ്രിൻസിപ്പൽ) അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി എൻ.സദാനന്ദൻ (റിട്ട. അദ്ധ്യാപകൻ, കെ.വി പട്ടം), ജോയിന്റ് സെക്രട്ടറി പ്രതാപൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സെൻട്രൽ ഗവ. എംപ്ലോയിസ് കോഓർഡിനേഷൻ കമ്മിറ്റി മുൻ പ്രസിഡന്റ് മധുസൂദനൻ നായരെ ആദരിച്ചു.