
തിരുവനന്തപുരം: ആരോഗ്യമുള്ള വാർദ്ധക്യം എന്ന പുതിയ സന്ദേശവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടത്തുന്ന പുതിയ ജനക്ഷേമ പദ്ധതിക്ക് തുടക്കമായി. ഐ.എം.എ നെടുമങ്ങാട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന സംസ്ഥാന ഉന്നതതല സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എ.ശ്രീവിലാസൻ ഉദ്ഘാടനം ചെയ്തു.ഹെൽത്ത് ഏജിംഗ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ.ജയറാം ദാസ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് ഡോ.അലക്സ് ഫ്രാങ്ക്ളിൻ മുഖ്യപ്രഭാഷണം നടടത്തി. ഡോ.വി.യു.സീതി, ഡോ.ആർ.മദന മോഹനൻ നായർ, ഡോ.എ.പി മുഹമ്മദ്, നെടുമങ്ങാട് ശാഖ പ്രസിഡന്റ് ഡോ.ഹേമ ഫ്രാൻസിസ്, ജി.പ്രവീൺ എന്നിവർ സംസാരിച്ചു. കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജ് നേത്ര വിഭാഗം മേധാവി ഡോ.ഷെൽഡൻ ജെയിംസ് ഗൗഡിനോ, മനോരോഗ വിഭാഗം വകുപ്പ് മേധാവി ഡോ.ക്രിസ്റ്റീന ജോർജ്, അസോ.പ്രൊഫസർ ഡോ.എം.വി.സുധാകർ, കാരക്കോണം മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.ജെ.ബെനറ്റ് എബ്രഹാം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, ഡോ.സുഹൈബ് മൗലവി, സിംഗ്ലി ദാസ്, കിംസ് ഹോസ്പിറ്റൽ സീനിയർ ന്യൂറോ കൺസൾട്ടന്റ് ഡോ.ശ്യാം ലാൽ, ഡോ.ജോവാൻ ഫെലിസിറ്റ, ഡോ.ഹരി രാമകൃഷ്ണൻ, ഡോ.അനീഷ് ജോൺ പടിയറ, ഡോ.മുഹമ്മദ് ഹനീഫ്, റിനു.സി.ചന്ദ്രൻ, ഡോ.സുജിത്ത് എന്നിവർ പങ്കെടുത്തു.