
തിരുവനന്തപുരം:സംസ്ഥാന ഇ ഗവേണൻസ് പുരസ്ക്കാരത്തിന് ഹൈക്കോടതി അർഹമായി. മികച്ച ഇ സിറ്റിസൺ സർവീസ് ഡെലിവറി ആൻഡ് എം ഗവേണൻസിനാണ് ഹൈക്കോടതി അവാർഡിനർഹമായത്. 25ന് ഐ.എം.ജിയിലെ പത്മം ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും. മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥിയായിരിക്കും. ക്ഷീര വികസനവകുപ്പിനും യൂണിവേഴ്സിറ്റി ഒഫ് ഡിജിറ്റൽ സയൻസസിനും രണ്ടാംസ്ഥാനം ലഭിച്ചു. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കും റവന്യൂ വകുപ്പിനുമാണ് മൂന്നാംസ്ഥാനം.