kims-varkala

തിരുവനന്തപുരം: കിംസ് ഹെൽത്തിന്റെ ഏഴാമത്തെ മെഡിക്കൽ സെന്റർ വർക്കലയിൽ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.കിംസ്‌ ഹെൽത്ത് സഹസ്ഥാപകൻ ഇ.എം.നജീബ് മുഖ്യപ്രഭാഷണം നടത്തി. മുൻ എം.എൽ.എ വർക്കല കഹാർ,വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുദർശൻ, സിനിമതാരം മാല പാർവതി,കിംസ്‌ ഹെൽത്ത് സി.ഇ.ഒ ജെറി ഫിലിപ്പ്, ഇന്റേണൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റ്‌ ഡോ.ഷാജി മുഹമ്മദ് ഹനീഫ എന്നിവർ സംസാരിച്ചു. കിംസ്‌ ഹെൽത്ത് ക്ലിനിക്കൽ ഡയറക്ടർ ഡോ.ബി.രാജൻ, കൊല്ലം സി.ഇ.ഒ ഡോ.പ്രിൻസ് വർഗീസ് എന്നിവരും പങ്കെടുത്തു.

ജനറൽ മെഡിസിൻ,ഓർത്തോപീഡിക്സ്, ജനറൽ സർജറി, പീഡിയാട്രിക്സ്,ഇ.എൻ.ടി, ഗൈനക്കോളജി വിഭാഗങ്ങൾക്ക് പുറമേ ഫാർമസി, ഹോം കെയർ തുടങ്ങിയ സേവനങ്ങളും പുതിയ മെഡിക്കൽ സെന്ററിൽ ആരംഭിച്ചിട്ടുണ്ട്. പോത്തൻകോട്, ആയൂർ, ആ​റ്റിങ്ങൽ, കമലേശ്വരം, കുറവങ്കോണം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിലാണ് കിംസ്‌ ഹെൽത്ത് മെഡിക്കൽ സെന്ററുകൾ പ്രവർത്തിക്കുന്നത്.