
തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ നടൻ സിദ്ദീഖിന് വിദേശത്ത് പോകാൻ കോടതി അനുമതി നൽകി. ഒരു മാസത്തേക്കാണ് അനുമതി. യു.എ.ഇ., ഖത്തർ രാജ്യങ്ങളിൽ പോകാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖ് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി-3ൽ ഹർജി നൽകിയിരുന്നു. ഈ മാസം 19 മുതൽ 24വരെ യു എ യി യിലും ഒക്ടോബർ 13 മുതൽ 18 വരെ ഖത്തറിലും പോകാനാണ് അനുമതി. യാത്ര കഴിഞ്ഞ് പാസ്പോർട്ട് തിരികെ കോടതയിൽ ഹാജരാക്കണം. പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്ന് ജാമ്യ വ്യവസ്ഥയായിരുന്നു. ഇതിലാണ് കോടതി ഇളവ് അനുവദിച്ചത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവ നടിയെ തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് സിദ്ദീഖിനെതിരായ കേസ്. ഇതിൽ കുറ്റപത്രം നൽകിയിരുന്നു.