
തിരുവനന്തപുരം: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ശില്പശാല സംഘടിപ്പിച്ചു.മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ഉദ്ഘാടനം ചെയ്തു.സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ജനറൽ സെക്രട്ടറി എസ്.ഹനീഫാ റാവുത്തർ അദ്ധ്യക്ഷത വഹിച്ചു.ഡോ.എം.ആർ.രാജഗോപാൽ വിഷയമവതരിപ്പിച്ചു.ആർ.സി.സി.യിലെ പാലിയേറ്റീവ് മെഡികെയർ ആർ.എം.ഒ ഡോ.സി.വി.പ്രശാന്ത്,അഡ്വ.ജെ.സന്ധ്യ,ഹെല്പേജ് ഇന്ത്യ പ്രോഗ്രാം ഓഫീസർ ജോൺ ഡാനിയൽ,എൻ.അനന്തകൃഷ്ണൻ,പി.ചന്ദ്രസേനൻ,ജി.കൃഷ്ണൻകുട്ടി,പി.വിജയമ്മ എന്നിവർ പങ്കെടുത്തു.ഇന്ന് നെടുമങ്ങാട് മുൻസിപ്പൽ ടൗൺഹാളിൽ നടക്കുന്ന സംഘടനാ സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.