poonkaavan-puraskaram-

കുന്നത്തുകാൽ: ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പച്ചത്തുരുത്ത് പുരസ്കാരത്തിന് കൊല്ലയിൽ ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള പൂങ്കാവനം പച്ചത്തുരുത്തിന് സ്ഥാപന വിഭാഗത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചു. ഡോ. ടി.എൻ. സിമ, പ്രൊഫ. കുഞ്ഞികൃഷ്ണൻ എന്നിവരിൽ നിന്ന് കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് ഡോ.എൻ.എസ്. നവനീത് കുമാർ പുരസ്കാരം ഏറ്റുവാങ്ങി.എം.ജി.എൻ.ആർ.ഇ.ജി.എസ് അസിസ്റ്റന്റ് എൻജിനിയർ സ്മിത, ഓവർസിയർ അനുരാഗ്,സൗമ്യ,ഹരിത കേരള റിസോഴ്സ് പേഴ്സൺ ചാൾസ് തുടങ്ങിയവർ പങ്കെടുത്തു.