adidev

നെയ്യാറ്റിൻകര: ജയ് ജനസേവ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷം പൂവച്ചൽ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം തസ്ലീം ഉദ്ഘാടനം ചെയ്തു.കാട്ടാക്കട എസ്.എൻ.ഡി.പി യോഗം ഹാളിൽ നടന്ന ചടങ്ങിൽ കാട്ടാക്കട ഗ്രാമ പഞ്ചായത്ത് അംഗം സതീന്ദ്രൻ ഓണ സന്ദേശം നൽകി. ജീവകാരുണ്യ പ്രവർത്തക ശ്രീകല വെള്ളറട,സിനി ആർട്ടിസ്റ്റ് ഷാജി പെരുങ്കടവിള,ദേശീയ കായികതാരം ധനുവച്ചപുരം ബാഹുലേയൻ,മിത്രം ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ മലയം ഷൈനി ജോസ്, സംഘടനാ ചെയർമാൻ മേലാരി യോട് ഉണ്ണി,പ്രസിഡന്റ് നെല്ലിക്കാട് സുനി,സെക്രട്ടറി ഇരുമ്പിൽ രാജൻ, ജില്ലാ സെക്രട്ടറി കൊണ്ണിയൂർ രാജൻ തുടങ്ങിയവർ പങ്കെടുത്തു.