befi

തിരുവനന്തപുരം: ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന സമ്മേളനത്തിനായി മേയർ ആര്യാരാജേന്ദ്രൻ ചെയർപേഴ്സണായും എസ്.ശ്രീകുമാർ ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. കെ.കമലാസനൻ,എസ്.അശോക് കുമാർ,പി.വി.ജോസ്,കെ.ഹരികുമാർ, വേണുഗോപാലൻ നായർ, കെ.ടി.അനിൽ കുമാർ എന്നിവരാണ് വൈസ് ചെയർമാന്മാർ.ജോയിന്റ് കൺവീനർമാരായി

ജി.അനിൽകുമാർ,എൻ.നിഷാന്ത്,എസ്.രമേശൻ,എസ്.എൽ.ദിലീപ് എന്നിവരെയും തിരഞ്ഞെടുത്തു.ഒക്ടോബർ 9,10 തീയതികളിലാണ് സംസ്ഥാന സമ്മേളനം.സ്വാഗതസംഘം രൂപീകരണയോഗം ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ഒഫ് ഇന്ത്യ മുൻ അഖിലേന്ത്യ പ്രസിഡന്റ് പി.സദാശിവൻ പിള്ള ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.