
തിരുവനന്തപുരം: ഹിന്ദി ഭാഷയുടെ പ്രചാരണം സ്ഥാപനങ്ങളിൽ മികച്ച രീതിയിൽ നടപ്പാക്കിയതിന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലിമിറ്റഡിന് ടൗൺ ഒഫീഷ്യൽ ലാംഗ്വേജ് ഇംപ്ലിമെന്റേഷൻ കമ്മിറ്റിയുടെ പുരസ്‌കാരം ലഭിച്ചു.ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക ഭാഷ വിഭാഗം സെക്രട്ടറി ഡോ.അൻസുലി ആര്യയിൽ നിന്ന് എച്ച്.എൽ.എൽ ലിമിറ്റഡിന്റെ സി.എം.ഡി അനിത തമ്പിക്ക് വേണ്ടി,സീനിയർ മാനേജർ ഡോ.സുരേഷ് കുമാർ.ആർ പുരസ്‌കാരം ഏറ്റുവാങ്ങി.