കിളിമാനൂർ: പ്രൊഫണൽ പ്രോഗ്രാം എജന്റ്സ് ഫെഡറേഷൻ പതിനെട്ടാമത് സംസ്ഥാന സമ്മേളനത്തിന് ചിത്രകാരൻ രാജാ രവി വർമ്മയുടെ ജന്മം കൊണ്ട് പ്രശസ്തമായ കിളിമാനൂരിൽ ഇന്ന് തുടക്കമാകും,18,19, 20 തിയതികളിൽ വിവിധ സ്റ്റേജുകളിൽ നടക്കുന്ന പരിപാടികളിൽ സംസ്ഥാനത്തിലെ വിവിധ സമിതികളും കലാകാരന്മാരും പങ്കെടുക്കും.ഇന്ന് വൈകിട്ട് 4.30ന് പതിനാല് ജില്ലകളിലെ നൂറോളം കലാകാരൻമാരെ പങ്കെടുപ്പിച്ച് വിളംബര ഘോഷ യാത്ര കിളിമാനൂർ എസ്.എച്ച്.ഒ ബി.ജയൻ ഉദ്ഘാടനം ചെയ്യും.6.30ന് പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഓപ്പൺഎയർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി പ്രദീപ് വൈശാലി സ്വാഗതം പറയും.എ.എ.റഹിം എം.പി,ആര്യാടൻ ഷൗക്കത്ത് എം.എൽ.എ,ഗോകുലം മെഡിക്കൽ കോളേജ് വൈസ് ചെയർമാൻ കെ.കെ.മനോജൻ,പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ,വേണുഗോപാൽ പാലക്കാട്,വയയ്ക്കൽ മധു,ജയ്കുമാർ ആലുന്തറ എന്നിവർ പങ്കെടുക്കും. ജനറൽ കൺവീനർ ശ്യാം കിളിമാനൂർ നന്ദി പറയും.രാത്രി 8ന് നാടൻപാട്ട്,മെഗാഷോ പടക്കളം.