hi

വാമനപുരം: കളമച്ചലിൽ ജനവാസമേഖലയിൽ അജ്ഞാതർ കക്കൂസ് മാലിന്യം നിക്ഷേപിച്ചതായി പരാതി. കളമച്ചൽ സ്വദേശി ഡാർവ്വിന്റെ ഉടമസ്ഥയിലുള്ള കൃഷിഭൂമിയിലെ കിണറിന് സമീപവും വയലിലേക്കുള്ള നീർചാലിലുമാണ് കഴിഞ്ഞ ദിവസം രാത്രി മാലിന്യം നിക്ഷേപിച്ചത്. മാലിന്യം നീർചാൽ വഴി വാമനപുരം നദിയിലേക്കും ഒഴുകിയിട്ടുണ്ട്. കിണറിലെ വെള്ളവും മലിനമായിട്ടുണ്ട്.

രാവിലെ ഉടമ കൃഷിഭൂമിയിൽ എത്തിയപ്പോഴാണ് മാലിന്യം നിക്ഷേപിച്ചത് ശ്രദ്ധയിൽപ്പെട്ടത് തുടർന്ന് ആരോഗ്യവകുപ്പിലും പഞ്ചായത്തിലും വെഞ്ഞാറമുട് പൊലീസിലും പരാതി നൽകി.

ആരോഗ്യവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് മാലിന്യം അണുവിമുക്തമാക്കാനുള്ള നടപടികൾ തുടങ്ങി. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി സി.സി.ടിവി ക്യാമറകൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.