
തിരുവനന്തപുരം: റഷ്യൻ എഴുത്തുകാരനായ ആന്റൺ ചെഖോവ് മനുഷ്യ മനസറിഞ്ഞ കഥാകാരനെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ.ഡോ.രാജാ വാരിയർ വിവർത്തനം ചെയ്ത് റൂസ്കി മിറിന്റെ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ആന്റൺ ചെഖോവിന്റെ പ്രശസ്ത നാടകമായ ഹസഗാനവും ആറുകഥകളും പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരൻ കെ.വി.മോഹൻകുമാർ ആദ്യ പുസ്തകം ഏറ്റുവാങ്ങി. ചലച്ചിത്രനടൻ എം.ആർ.ഗോപകുമാർ, ആർട്ടിസ്റ്റ് എസ്.രാധാകൃഷ്ണൻ, റഷ്യൻ ഫെഡറേഷൻ ഓണററി കോൺസൽ രതീഷ് നായർ, സാംസ്‌കാരിക വിഭാഗം മേധാവി കവിത നായർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഡോ.രാജാ വാരിയർ നന്ദി പറഞ്ഞു.