kk

പരീക്ഷാഫലം

കേരള സർവകലാശാല മാർച്ചിൽ നടത്തിയ മൂന്നാം സെമസ്​റ്റർ എംകോം റെഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മാർച്ചിൽ നടത്തിയ മൂന്നാം സെമസ്​റ്റർ എം.എസ്‌.സി ഇലക്ട്രോണിക്സ് (റെഗുലർ & സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

മാർച്ചിൽ നടത്തിയ മൂന്നാം സെമസ്​റ്റർ എം.എ ഹിസ്​റ്ററി (റെഗുലർ & സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ജൂണിൽ നടത്തിയ ആറാം സെമസ്​റ്റർ എം.ബി.എൽ പരീക്ഷകളുടെ വൈവ 29ന് നടത്തും. ടൈംടേബിൾ വെബ്‌സൈ​റ്റിൽ.

ഒക്ടോബർ 13ന് ആരംഭിക്കുന്ന മൂന്നാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ/ബി.കോം/ബി.ബി.എ എൽ.എൽ.ബി ബിരുദ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ സി.ബി.സി.എസ്.എസ് ബി.എസ്‌.സി സ്​റ്റാ​റ്റിസ്​റ്റിക്സ് കോംപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ പുന:ക്രമീകരിച്ചു.

ഏഴാം സെമസ്​റ്റർ ബിടെക് (2008 സ്‌കീം മേഴ്സി ചാൻസ്) പ്രാക്ടിക്കൽ പരീക്ഷ 20ന് കൊല്ലം ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.

ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ ബി.എസ്‌.സി ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 22 മുതൽ 25 വരെ അതത് കോളേജുകളിൽ നടത്തും.

 തങ്ങൾ കുഞ്ഞു മുസലിയാർ എൻഡോവ്‌മെന്റ് അവാർഡിന് ഒക്ടോബർ 17വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് www.keralauniversity.ac.in.