തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദുവിന്, മന്ത്രിയുടെ മനോഹരമായ ഡിജിറ്റൽ പെയിന്റിംഗ് സമ്മാനിച്ച് ഭിന്നശേഷിക്കാരനായ അക്ഷയ്. തിരുവല്ല സ്വദേശിയാണ്. മൂന്നരമണിക്കൂർ ചെലവഴിച്ചാണ് ചിത്രം വരച്ചത്. തന്റെ ആരോഗ്യ പ്രശ്നങ്ങളെയെല്ലാം മറികടന്ന് ഭിന്നശേഷിക്കാരനായ അക്ഷയ് മികവാർന്ന രീതിയിൽ ഗ്രാഫിക് ഡിസൈൻ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ബി സി.എ ബിരുദധാരിയാണ് അക്ഷയ്. തിരുവല്ല തോട്ടഭാഗം വടക്കേമുറിയിൽ പരേതനായ അജികുമാറിന്റെയും എൻ.പ്രമീളയുടെയും മകനാണ്. നേരത്തേ പത്തനംതിട്ടയിൽ സർക്കാരിന്റെ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുത്ത അക്ഷയ് മുഖ്യമന്ത്രിയുടെ ഡിജിറ്റൽ ചിത്രം കൈമാറി അനുമോദനം നേടിയിരുന്നു