vswa

വർക്കല: പുന്നമൂട്-വർക്കല റോഡിൽ ശിവക്ഷേത്രത്തിന് സമീപം ഏറെ അപകടാവസ്ഥയിലായ മരം മുറിച്ചു മാറ്റാത്തതിനെതിരെ പ്രതിഷേധം.അപകടാവസ്ഥയിലായ മരത്തിൽ റീത്ത് വച്ച് വർക്കല -ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ പ്രതിഷേധിച്ചു.ഒട്ടേറെ അപകടസാദ്ധ്യതയുള്ളതും യാത്രക്കാർക്ക് ഭീഷണിയുള്ളതുമായ ഉണങ്ങിയ മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും നാട്ടുകാരും അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഇല്ലാത്തതിനാലാണ് ഇത്തരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് അസോസിയേഷൻ രക്ഷാധികാരി സി.പ്രസന്നകുമാർ പറഞ്ഞു.ബ്രഹ്മാസ് മോഹനൻ,ലൈനാകണ്ണൻ,വർക്കല വാസുദേവ്,അനിൽ,ഷാജി,രാധാകൃഷ്ണൻ,സപ്രു എന്നിവർ നേതൃത്വം നൽകി.