ak-antony

തി​രു​വ​ന​ന്ത​പു​രം​:​ 1995​ൽ​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ ​കാ​ല​ത്ത് ​ശി​വ​ഗി​രി​യി​ൽ​ ​പൊ​ലീ​സി​നെ​ ​അ​യ​ച്ച​ ​സം​ഭ​വം​ ​ത​നി​ക്ക് ​ഏ​റ്റ​വും​ ​ദുഃ​ഖ​വും​ ​വേ​ദ​ന​യു​മു​ണ്ടാ​ക്കി​യെ​ന്ന് ​മു​തി​ർ​ന്ന​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​എ.​കെ.​ആ​ന്റ​ണി.​ ​യു.​ഡി.​എ​ഫ് ​കാ​ല​ത്തെ​ ​പൊ​ലീ​സ് ​ന​ട​പ​ടി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ചൊ​വ്വാ​ഴ്ച​ ​നി​യ​മ​സ​ഭ​യി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ന​ട​ത്തി​യ​ ​പ​രാ​മ​ർ​ശ​ത്തി​നാ​ണ് ​ആ​ന്റ​ണി​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞ​ത്.
ക​ഴി​ഞ്ഞ​ ​ലോ​ക്സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​സ​മ​യ​ത്താ​ണ് ​അ​വ​സാ​ന​മാ​യി​ ​താൻ വാ​ർ​ത്താ​സ​മ്മേ​ള​നം​ ​ന​ട​ത്തി​യ​ത്.​ ​ഇ​പ്പോ​ൾ​ ​ഇ​തു​പോ​ലൊ​ന്ന് ​ ​ന​ട​ത്തേ​ണ്ടി​വ​രു​മെ​ന്ന് ​ക​രു​തി​യി​ല്ല.​ ​മു​ഖ്യ​മ​ന്ത്രി​ ​യുടെ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​അ​ത്ര​യ്ക്ക് ​വി​ഷ​മി​പ്പി​ച്ചു.​ ​അ​തി​നെ​തി​രെ​ ​പ​റ​യാ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​ആ​രു​മു​ണ്ടാ​യി​ല്ല.​ 21​വ​ർ​ഷം​ ​മു​ൻ​പ് ​കേ​ര​ള​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​നി​ന്ന് ​പി​ൻ​വാ​ങ്ങി​യ​താ​ണെ​ന്നും​ ​ആ​ന്റ​ണി​ ​പ​റ​ഞ്ഞു.
ശി​വ​ഗി​രി​യി​ലും​ ​മു​ത്ത​ങ്ങ​യി​ലു​മു​ണ്ടാ​യ​ത് ​ത​ന്റെ​ ​കാ​ല​ത്തെ​ ​പൊ​ലീ​സ് ​അ​തി​ക്ര​മ​ങ്ങ​ളാ​ണെ​ന്നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞ​ത്.​ ​മു​ത്ത​ങ്ങ​യി​ൽ​ ​ഒ​രു​ ​പൊ​ലീ​സു​കാ​ര​നും​ ​ആ​ദി​വാ​സി​യും​ ​മ​രി​ച്ചു.​ര​ണ്ടി​ലും​ ​സ​ന്തോ​ഷ​മു​ണ്ടാ​യി​ല്ല.​പൊ​ലീ​സ് ​വീ​ഴ്ത്തു​ന്ന​ ​ചോ​ര​യെ​ ​ന്യാ​യീ​ക​രി​ക്കു​ന്ന​ ​സ​മീ​പ​ന​മ​ല്ല.​ശി​വ​ഗി​രി​ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ​ജ​സ്റ്റി​സ് ​ബാ​ല​കൃ​ഷ്ണ​ൻ​ ​ന​മ്പ്യാ​രെ​ ​ക​മ്മി​ഷ​നാ​ക്കി,​ ​പി​ന്നീ​ട് ​വ​ന്ന​ ​മു​ഖ്യ​മ​ന്ത്രി​ ​ഇ.​കെ.​നാ​യ​നാ​ർ​ ​ജു​ഡീ​ഷ്യ​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​യി​രു​ന്നു.​ആ​ ​റി​പ്പോ​ർ​ട്ട് ​പു​റ​ത്തു​വി​ട​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ടു​ന്നു.​മു​ത്ത​ങ്ങ​ ​സം​ഭ​വ​ത്തി​ൽ​ ​കേ​ന്ദ്ര​ത്തി​ലെ​ ​വാ​ജ്പേ​യ് ​സ​ർ​ക്കാ​ർ​ ​സി.​ബി.​ഐ.​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​യി​രു​ന്നു.​ര​ണ്ടു​ ​റി​പ്പോ​ർ​ട്ടും​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​കൈ​വ​ശ​മു​ണ്ട്.​അ​ത് ​പ​ര​സ്യ​പ്പെ​ടു​ത്ത​ണം.​അ​തി​ൽ​ ​ആ​രെ​യാ​ണ് ​കു​റ്റ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് ​വെ​ളി​പ്പെ​ട​ട്ടെ.​സ​ത്യം​ ​ജ​ന​ങ്ങ​ൾ​ ​അ​റി​യ​ട്ടെ.

 നടപടി ഹൈക്കോടതി വിധി പ്രകാരം

1995ൽ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കാനായിരുന്നു ശിവഗിരിയിൽ പൊലീസ് ആക്ഷൻ. മത്സരമുണ്ടാകുമ്പോൾ തോറ്റ വിഭാഗക്കാർ ജയിച്ച വിഭാഗക്കാർക്ക് അധികാരം കൈമാറുന്ന, ശിവഗിരിയിൽ കാലാകാലങ്ങളായി നടന്നു വന്ന രീതി1995ൽ മാത്രം നടന്നില്ല. തോറ്റ വിഭാഗക്കാർ പറഞ്ഞ ന്യായം സ്വാമി പ്രകാശാനന്ദയ്ക്കും കൂട്ടർക്കും ഭരണം കൈമാറിയാൽ മതാതീത ആത്മീതയുടെ കേന്ദ്രമായ ശിവഗിരി കാവിവത്കരിക്കപ്പെടുമെന്നതായിരുന്നു. പ്രകാശാനന്ദയും കൂട്ടരും ആദ്യം കീഴ്‌ക്കോടതിയെ സമീപിച്ചു. കീഴ്‌ക്കോടതി ജയിച്ചവർക്ക് അനുകൂലമായി വിധിയെഴുതി. ഇത് സംഘർഷത്തിന് സാധ്യതയുണ്ടാക്കി. പ്രകാശാനന്ദയ്ക്കും കൂട്ടർക്കും അധികാരം കൈമാറിയേ പറ്റൂവെന്ന കർശന നിർദേശം തുടർന്ന് ഹൈക്കോടതി നൽകി. വിധി നടപ്പിലാക്കാൻ പൊലീസിന് സംരക്ഷണവും ആവശ്യപ്പെട്ടു.

പല തവണ അപ്പീൽ പോയെങ്കിലും, എന്ത് വില കൊടുത്തും പൊലീസിന്റെ അധികാരം ഉപയോഗിച്ച് അവിടെ ഇടപെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അവിടെ പൊലീസിനെ എതിർത്ത് ഒത്തുകൂടിയവർ ആരൊക്കെയാണെന്ന് പറയുന്നില്ല. ഇതൊന്നും സർക്കാർ പെട്ടെന്നു നടപ്പാക്കിയതല്ല.താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്നത് ശ്രീനാരായണ ഗുരുദേവനെയാണ്. തന്റെ അഭ്യർഥന മാനിച്ചാണ് ചേർത്തല സ്‌കൂളിന്റെ പേര് ശ്രീനാരായണ ഹൈസ്‌കൂളെന്ന് അന്നത്തെ മന്ത്രി പി.ജെ.ജോസഫ് മാറ്റിയത്.

ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് താനാണ്. എന്നിട്ടും ആദിവാസികളെ ചുട്ടുകരിച്ചെന്ന് പഴി കേട്ടു. മുത്തങ്ങ ദേശീയ വന്യജീവി സങ്കേതമാണ്. അവിടെ കുടിൽ കെട്ടിയപ്പോൾ എല്ലാ പാർട്ടികളും മാധ്യമങ്ങളും അവരെ ഇറക്കി വിടണമെന്നാവശ്യപ്പെട്ടു. പിന്നീട് നിലപാട് മാറി.3 ദിവസം കേന്ദ്രം കത്ത് നൽകി. അവരുടെ താക്കീതിന് ശേഷമാണ് നടപടിയെടുത്തത്- ആന്റണി പറഞ്ഞു.

 മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്

'ശിവഗിരിയിൽ സന്യാസിമാരുടെ തല അടിച്ചു പൊളിച്ചതും, മുത്തങ്ങയിൽ ആദിവാസികളെ കൊലപ്പെടുത്തിയതും ആരുടെ ഭരണ കാലത്താണെന്ന് ഓർക്കണം."

 ഇ​ത് ​അ​വ​സാ​ന​ത്തെ വാ​ർ​ത്താ​സ​മ്മേ​ള​ന​മ​ല്ല: എ.​കെ.​ആ​ന്റ​ണി

ഇ​ത് ​ത​ന്റെ​ ​അ​വ​സാ​ന​ത്തെ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​മ​ല്ലെ​ന്നും,​ഇ​നി​യും​ ​വ​രു​മെ​ന്നും എ.​കെ.​ആ​ന്റ​ണി. ഏ​റെ​ക്കാ​ലം​ ​കൂ​ടി​ ​വാ​ർ​ത്താ​ലേ​ഖ​ക​രെ​ ​കാ​ണാ​നെ​ത്തി​യ​ ​ആ​ന്റ​ണി​യെ​ ​മാ​ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ചോ​ദ്യ​ങ്ങ​ൾ​ ​കൊ​ണ്ട് ​പൊ​തി​ഞ്ഞു.​മാ​റാ​ട് ​ക​ലാ​പം​ ​മു​ത​ൽ​ ​അ​യ്യ​പ്പ​ ​സം​ഗ​മ​വും​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​വി​വാ​ദ​വും​ ​വ​രെ.​ ​ഒ​ന്നി​നും​ ​പി​ടി​ ​കൊ​ടു​ക്കാ​തെ​ ​രാ​ഷ്ട്രീ​യ​മെ​യ് ​വ​ഴ​ക്ക​ത്തോ​ടെ​ ​ഒ​ഴി​ഞ്ഞു​മാ​റി​യ​ ​ആ​ന്റ​ണി,​താ​ൻ​ ​ജീ​വി​ച്ചി​രു​ന്നാ​ൽ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​ശേ​ഷം​ ​വാ​ർ​ത്താ​ലേ​ഖ​ക​രെ​ ​കാ​ണു​മെ​ന്നും​ ​എ​ല്ലാം​ ​തു​റ​ന്ന് ​പ​റ​യു​മെ​ന്നും​ ​ഉ​റ​പ്പ് ​ന​ൽ​കി.​ഇ​പ്പോ​ൾ​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ചി​ട്ടു​മി​ല്ല,​സ​ജീ​വ​വു​മ​ല്ല.​അ​ങ്ങ​നെ​യു​ള്ള​ ​സ്ഥി​തി​യാ​ണ്.​ത​ന്റെ​ ​ഇ​മേ​ജി​ന് ​വേ​ണ്ടി​യ​ല്ല​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​നം​ ​ന​ട​ത്തു​ന്ന​ത്.​ ​മ​റ്റു​ ​വി​വാ​ദ​ ​വി​ഷ​യ​ങ്ങ​ളി​ലേ​യ്ക്ക് ​താ​നി​ല്ല.
എ​ല്ലാ​ ​പൊ​ലീ​സ് ​ന​ട​പ​ടി​ക​ളി​ലും​ ​ദുഃ​ഖ​മു​ണ്ട്.​ ​ജീ​വി​ത​ത്തി​ൽ​ ​ശ​രി​യും​ ​തെ​റ്റു​ക​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്.​ ​ക​ണ​ക്കെ​ടു​ക്കേ​ണ്ട​ ​സ​മ​യ​മാ​ണ്.​ ​ഒ​ഴി​വാ​ക്കാ​ൻ​ ​പ​ര​മാ​വ​ധി​ ​ശ്ര​മി​ച്ചു.​ ​താ​ൻ​ ​ഗ്രൂ​പ്പ് ​രാ​ഷ്ടീ​യം​ ​ഉ​പേ​ഷി​ച്ചി​ട്ട് ​കാ​ൽ​ ​നൂ​റ്റാ​ണ്ടാ​യെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​ആ​ന്റ​ണി​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​നം​ ​അ​വ​സാ​നി​പ്പി​ച്ച​ത്.