kzm

കഴക്കൂട്ടം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ ലേണർ സപ്പോർട്ട് സെന്ററിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി കോളേജും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും ധാരണാപത്രം ഒപ്പുവച്ചു. വൈസ് ചാൻസലർ പ്രൊഫ.ഡോ.ജഗതിരാജ് വി.പിയുടെ സാന്നിദ്ധ്യത്തിൽ രജിസ്ട്രാർ പ്രൊഫ.ഡോ.സുനിത.പിയും കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.തോമസ് സ്കറിയയുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. സിൻഡിക്കേറ്റംഗം എം.ജയപ്രകാശ്,അക്കാഡമിക് ഡയറക്ടർ,ഡോ. ഫാ.ഷിബു ജോസഫ്,കോഓർഡിനേറ്റർ ഡോ.ഫാ.ഡൊമിനിക് ജോസഫ് എന്നിവർ സന്നിഹിതരായി. ബി.എ ഇംഗ്ലീഷ്,മലയാളം,ഹിസ്റ്ററി,സോഷ്യോളജി,പോളിറ്റിക്കൽ സയൻസ്,ബി.കോം എന്ന വിഷയങ്ങളിലും എം.എ ഇംഗ്ലീഷ്,മലയാളം,പൊളിറ്റിക്കൽ സയൻസ്,സോഷ്യോളജി,ഹിസ്റ്ററി,ഇക്കണോമിക്സ്,പബ്ലിക് അഡ്മിനിസ്ട്രേഷൻ,എം.കോം എന്നീ കോഴ്സുകളിലും ഉപരിപഠനത്തിന് സെന്ററിൽ അവസരമുണ്ട്. അടിസ്ഥാന യോഗ്യതയുള്ളവർക്ക് പ്രായഭേദമെന്യേ ഉപരിപഠനത്തിന് രജിസ്റ്റർ ചെയ്യാം. അഡ്മിഷൻ നടപടികൾ യൂണിവേഴ്സിറ്റി ആരംഭിച്ചു.