
കുളത്തൂർ: നഗരസഭ സോണൽ ഓഫീസിന് പിന്നിൽ അശാസ്ത്രീയമായ രീതിയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ ശേഖരണ കേന്ദ്രം മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പൗണ്ട്കടവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. മുൻ എം.എൽ.എ അഡ്വ.എം.എ.വാഹിദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കുളത്തൂർ ഷമ്മി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ആറ്റിപ്ര അനിൽ,ഡി.ഡി.സി ജനറൽ സെക്രട്ടറി ശ്രീകല,ഡി.സി.സി മെമ്പർ കുഴിവിള ചന്ദ്രൻ,ബ്ലോക്ക് ഭാരവാഹികളായ ഒ.ബി.സുനിൽ,അനിൽ അബു,പ്രമോദ് കുളത്തൂർ,പ്രകാശൻ,ട്രീസറോളി,ഷാജി,കുളത്തൂർ വാർഡ് പ്രസിഡന്റ് രാഹുലൻ,സംസ്കാര സാഹിതി മണ്ഡലം കൺവീനർ ശിവശശി തുടങ്ങിയവർ പങ്കെടുത്തു.