u

തിരുവനന്തപുരം: മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കെൽട്രോണിനെ തകർക്കാൻ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നെന്ന് മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. എ.ഐ ക്യാമറ സംബന്ധിച്ച പൊതുതാത്പര്യ ഹർജികൾ ഹൈക്കോടതി തള്ളി. വിവാദങ്ങൾ കാരണം എ.ഐ ക്യാമറ സ്ഥാപിക്കാൻ മഹാരാഷ്ട്ര, ഒഡിഷ, കർണാടക സംസ്ഥാനങ്ങളുമായും ദേശീയപാതാ അതോറിട്ടിയുമായുള്ള ചർച്ചകൾ നിറുത്തേണ്ടി വന്നു. കേന്ദ്രസർക്കാരിന്റെ ഓട്ടോമാറ്റിക് വെഹിക്കിൾ ടെസ്റ്റിംഗ് സംവിധാനത്തിനായി ജർമ്മൻ കമ്പനിയുമായി ധാരണാപത്രം ഒപ്പിടാനായില്ല. ഇപ്പോൾ പ്രതിസന്ധികൾ മറികടന്ന് മുന്നോട്ടു പോവുകയാണ്. വാഹനത്തിന് ഉള്ളിലുള്ളവരെയും വ്യക്തമായി കാണാനാവുന്ന ക്യാമറ സംവിധാനത്തിനുള്ള സാങ്കേതികവിദ്യയും ഇപ്പോൾ കെൽട്രോണിനുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.