
വക്കം: ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വാർഷികോദ്ഘാടനവും സി.സി.ടി.വി ക്യാമറകളുടെ സ്വിച്ച്ഓൺ കർമ്മവും മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.സി ചെയർമാനും സ്കൂളിലെ പൂർവവിദ്യാർത്ഥിയുമായ എം.ആർ.ബൈജു മുഖ്യപ്രഭാഷണവും ലോഗോ പ്രദർശനവും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാ ബീഗം,ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഫിറോസ് ലാൽ,ബ്ലോക്കംഗം പി.അജിത,വക്കം പഞ്ചായത്ത് പ്രസിഡന്റ് എം.ലാലിജ,വൈസ് പ്രസിഡന്റ് എൻ.ബിഷ്ണു,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂലി സുനിൽ,വാർഡ് മെമ്പർ ജി.ജയ,ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഷാജി.എം.പി,ഹെഡ്മിസ്ട്രസ് സി.എം.പദ്മശ്രീ,പി.ടി.എ പ്രസിഡന്റ് പി.അശോക്,എസ്.എം.സി ചെയർമാൻ എം.അക്ബർഷാ,സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ചെയർമാൻ കെ.ജയിൻ തുടങ്ങിയവർ പങ്കെടുത്തു. പൂർവ വിദ്യാർത്ഥികളും നാട്ടുകാരും അദ്ധ്യാപകരും മുൻ അദ്ധ്യാപകരും സംഭാവന ചെയ്താണ് സ്കൂളിൽ ക്യാമറ സ്ഥാപിച്ചത്.