
തിരുവനന്തപുരം : എക്കാലവും കേരളകൗമുദിയാണ് പിന്നാക്കക്കാരുടെ രക്ഷാകവചമെന്ന് രാജധാനി ഗ്രൂപ്പ് ചെയർമാർ ബിജു രമേശ് പറഞ്ഞു. കേരളകൗമുദി സ്ഥാപകപത്രാധിപർ കെ.സുകുമാരന്റെ 44-ാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി കേരളകൗമുദി നോൺ ജേണലിസ്റ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ പുരസ്കാരം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങാനാത് വലിയ അംഗീകാരമായി കാണുന്നു. സമൂഹത്തിൽ പിന്നാക്ക വിഭാഗങ്ങൾ പ്രതിസന്ധികളും പ്രശ്നങ്ങളും നേരിടുമ്പോൾ മൂർച്ചയേറിയ ഭാഷയിൽ അതിനെതിരെ ശബ്ദിച്ചിരുന്ന പത്രാധിപർ കെ.സുകുമാരന്റെ പാരമ്പര്യം കേരളകൗമുദി ഇന്നും തുടരുന്നു. തന്റെ അച്ഛനൊപ്പം കുട്ടിക്കാലത്ത് പത്രാധിപരെ നിരന്തരം കാണാനും അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാനും അവസരമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.