ben

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ബാങ്കേഴ്സ് മീറ്റും ലോൺ മേളയും സംഘടിപ്പിച്ചു.താലൂക്ക് പരിധിയിലെ പ്രമുഖ ബാങ്കുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.ലോൺ മേളയിൽ 730 ലക്ഷം രൂപയുടെ വായ്പകൾ വിതരണം ചെയ്യുകയും 1500 ലക്ഷം രൂപയുടെ പുതിയ പ്രോജക്ടുകൾ അവതരിപ്പിക്കുകയും ചെയ്തു.പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബെൻ ഡാർവിൻ ഉദ്ഘാടനം ചെയ്തു.

നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു അദ്ധ്യക്ഷത വഹിച്ചു.നെയ്യാറ്റിൻകര താലൂക്കിൽ എം.എസ്.എം.ഇ മേഖലയിലെ മികച്ച വായ്പാ വിതരണം നടത്തിയതിനുള്ള പുരസ്കാരം കാനറ ബാങ്കിനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും നൽകി.പാറശാല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.രാഹിൽ ആർ.നാഥ്,ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഗോപകുമാർ.ബി,ഉപജില്ലാ വ്യവസായ ഓഫീസർ ഷെഫിൻ.എം.ബി,വ്യവസായ വികസന ഓഫീസർ അശ്വിൻ രവി തുടങ്ങിയവർ പങ്കെടുത്തു.