
തിരുവനന്തപുരം: ഇന്ത്യയും മാൾട്ടയും തമ്മിലുള്ള നയതന്ത്റ ബന്ധത്തിന്റെ അറുപത് വർഷങ്ങൾ എന്ന വിഷയത്തിൽ കേരള സർവകലാശാല പ്രഭാഷണം സംഘടിപ്പിച്ചു. ഇന്ത്യയിലെ മാൾട്ട ഹൈക്കമ്മീഷണർ റൂബൻ ഗൗസി മുഖ്യപ്രഭാഷണം നടത്തി.പൊളിറ്റിക്കൽ സയൻസ് വിഭാഗവും സെന്റർ ഫോർ ഗ്ലോബൽ അക്കാഡമിക്സും ഉന്നത വിദ്യാഭ്യാസ കൗൺസിലും ചേർന്നായിരുന്നു സംഘടിപ്പിച്ചത്.വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ അദ്ധ്യക്ഷനായി. പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി പ്രൊഫ.ജോസുകുട്ടി.സി.എ,പ്രൊഫ.രാജൻ ഗുരുക്കൾ,ഡോ.സാബു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.