
പാലോട്: പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ നടക്കുന്ന ഫാം ഫ്യൂഷൻ കാർഷിക പ്രദർശനത്തിൽ പച്ച ഗവൺമെന്റ് എൽ.പി.എസ് വിദ്യാർത്ഥികൾ എത്തി. കൃഷി യന്ത്രങ്ങളും വിവിധതരം കാർഷിക വിത്തുകളും തൈകളും,ചെടിയിൽ ലേയറിംഗ് നടത്തുന്നതെങ്ങനെയെന്നും കുട്ടികൾ മനസ്സിലാക്കി.നെൽകൃഷിയുടെ മിനിയേച്ചറും ജലചക്രത്തിന്റെ പ്രവർത്തനവും കൃഷിയുടെ പ്രാധാന്യവും ജില്ലാ കൃഷിത്തോട്ടത്തിലെ ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുത്തു. കുട്ടികൾ കൃഷിപ്പാട്ടും പാടി, കാളവണ്ടിയും ഏറുമാടവും ആസ്വദിച്ചു.തിരികെ വരുമ്പോൾ വിവിധതരം തൈകളും വാങ്ങി കുട്ടികൾ മടങ്ങി.ജൈവകൃഷി പ്രചാരകൻ ശ്രീജിത്ത്, ഹെഡ്മിസ്ട്രസ്സ് ശ്രീലേഖ ടീച്ചർ, വിജയ്‌കമൽ, ശ്യംകുമാർ,ആത്മരാജ് പി.ടി.എ അംഗം അഭിഷേക്, തുടങ്ങിയർ നേതൃത്വം നൽകി.ഫാം ഫ്യൂഷൻ കാർഷിക പ്രദർശനം ഇന്ന് സമാപിക്കും.