co-ordination

തിരുവനന്തപുരം: കേരള മിസിലേനിയസ് സഹകരണ സംഘങ്ങളുടെ കോഓർഡിനേഷൻ കമ്മിറ്റി 24ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുന്നതിന്റെ ഭാഗമായി ചേർന്ന സംസ്ഥാന സമിതി യോഗം കോഓർഡിനേഷൻ കമ്മിറ്റി രക്ഷാധികാരി ഡോ.എൻ.എം.നായർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ നെല്ലിമൂട് പ്രഭാകരന്റെ അദ്ധ്യക്ഷതയിൽ കരിംകുളം വിജയകുമാർ,ദിനേശ് പെരുമണ്ണ, എറണാകുളം കെ.കെ.ചന്ദ്രൻ, കാരോട് ധർമ്മരാജ്,മോഹനൻ ടി.എസ്, വിജയകുമാർ.എം.എസ്, സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.