bjp

നെയ്യാറ്റിൻകര: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന സേവാ പാക്ഷികത്തോടനുബന്ധിച്ച് യുവമോർച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര ജില്ലാ ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിൽ രക്തദാനവും മധുര വിതരണവും നടത്തി. ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡന്റ്‌ മുക്കംപാലമൂട് ബിജു രക്തദാനക്യാമ്പ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ്‌ ചൂണ്ടിക്കൽ ഹരി അദ്ധ്യക്ഷനായി. യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിജു ബി. നായർ, എം.എസ്.ഷിബു,ജില്ലാ സെക്രട്ടറി സ്റ്റെഫിൻ സ്റ്റീഫൻ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സൂരജ് കൃഷ്ണ, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.സന്തോഷ്, ഡോ.പ്രെറ്റി തുടങ്ങിയവർ സംസാരിച്ചു.